Times Kerala

യുവതിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള

 
യുവതിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള

 

 

വയനാട് :മേപ്പാടിയിൽ റിസോട്ടിലെ ടെന്റിൽ താമസിച്ചിരുന്ന യുവതിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള. റിസോർട്ടിൽ ടെന്റ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല.

സംഭവത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉടൻ നടപടിയെടുക്കുമെന്നും വയനാട് ജില്ലാ കളക്ടർ  പറഞ്ഞു. അതേസമയം, ടെന്റിൽ വച്ചല്ല, ശുചിമുറിയിൽ പോയിവരവേയാണ് യുവതിയെ കാട്ടാന ആക്രമിച്ചതെന്ന് റിസോർട്ട് ഉടമ  പറഞ്ഞു.കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിനി ഷഹാനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 

Related Topics

Share this story