Times Kerala

കോവിഡ് വൈറസിനെതിരായ ആന്‍റിബോഡി പ്രതികരണങ്ങളെ നിര്‍വ്വീര്യമാക്കുന്നതില്‍ കോവാക്‌സിന്‍ ഫലപ്രദമെന്ന് ലാന്‍സെറ്റ്

 
കോവിഡ് വൈറസിനെതിരായ ആന്‍റിബോഡി പ്രതികരണങ്ങളെ നിര്‍വ്വീര്യമാക്കുന്നതില്‍ കോവാക്‌സിന്‍ ഫലപ്രദമെന്ന് ലാന്‍സെറ്റ്

 

ന്യൂഡൽഹി :കോവിഡ് വൈറസിനെതിരായ ആന്‍റിബോഡി പ്രതികരണങ്ങളെ നിര്‍വ്വീര്യമാക്കുന്നതില്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ലാന്‍സെറ്റ് ലേഖനത്തില്‍ സൂചിപ്പിക്കുന്നു . ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ആധികാരികതയുള്ളതും അറിയപ്പെടുന്നതുമായ മെഡിക്കല്‍ ജേണലാണ് ലാന്‍സെറ്റ്.

വാക്‌സിന്‍റെ പ്രതിരോധപ്രതികരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ കോവാക്‌സിനില്‍ ഭാരത് ബയോടെക് ഉപയോഗിക്കുന്നത് അല്‍ജെല്‍-ഐഎംഡിജി ആണ്. ഭാരത് ബയോടെക് ഒന്നാംഘട്ടത്തിലെയും രണ്ടാംഘട്ടത്തിലെയും പഠനങ്ങളുടെ വിവരങ്ങള്‍ ലാന്‍സെറ്റിന് സമര്‍പ്പിച്ചിരുന്നു. ടി-സെല്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഫലപ്രദമാണ് കോവാക്‌സിനെന്നും പറയുന്നു.

 

Related Topics

Share this story