Times Kerala

വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

 
വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

കല്‍പ്പറ്റ: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനായുടെ ആക്രമണത്തില്‍ മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന (26) ആണ് മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റിൽ വച്ച് കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്.അക്രമത്തിന് ഇരയായ യുവതിയെ ഉടൻ തന്നെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Topics

Share this story