Times Kerala

അമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, അയൽവാസിക്കെതിരെ പരാതി

 

ഉത്തര്‍പ്രദേശ്: വിധവയായ അമ്ബതുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി . ഉത്തര്‍പ്രദേശിലെ കോട്ട് വാലി സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ഡിസംബര്‍ ഏഴിനാണ് സംഭവംനടന്നത് . സ്ത്രീയുടെ ഗ്രാമത്തില്‍ തന്നെയുള്ള അഖിലേഷ് അഹിര്‍വാര്‍ എന്നയാള്‍ക്കെതിരെ സ്ത്രീ പരാതി നല്‍കിയത്. അഖിലേഷ് അഹിര്‍വാര്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഇതില്‍ താന്‍ ഗര്‍ഭിണിയായെന്നും പരാതിയില്‍ സ്ത്രീ വ്യക്തമാക്കുന്നു.സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരാതിയില്‍ കേസെടുത്ത പൊലീസ് സ്ത്രീയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. അതേസമയം, ആരോപണവിധേയനായ അഖില്‍ അഹിര്‍വാറിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

Related Topics

Share this story