Times Kerala

പാർശ്വഫലങ്ങളില്ല, ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിൻ നൽകും; നിര്‍ണായക തീരുമാനവുമായി ഇസ്രായേല്‍

 
പാർശ്വഫലങ്ങളില്ല, ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിൻ നൽകും; നിര്‍ണായക തീരുമാനവുമായി ഇസ്രായേല്‍

ജെറുസലേം: ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് എന്ന മഹാമാരിക്ക് വാക്സിൻ കണ്ടുപിടിച്ച സന്തോഷത്തിലാണ് ലോക രാജ്യങ്ങൾ. പല രാജ്യങ്ങളും വാക്സിൻ വിതരണം ആരംഭിച്ചു കഴിഞ്ഞു, എങ്കിലും ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സീന്‍ നല്‍കുന്ന കാര്യത്തില്‍ പല രാജ്യങ്ങളും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഗര്‍ഭിണികള്‍ക്കു കോവിഡ് വാക്സിന്‍ നല്‍കാനുള്ള നിർണായക തർഹീരുമാനം എടുത്തിരിക്കുകയാണ് ഇസ്രായേല്‍.ഫൈസര്‍ ബയോണ്‍ടെക് വികസിപ്പിച്ച കോവിഡ് വാക്സീനാണ് ഇസ്രായേലില്‍ ഉപയോഗിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ ഗര്‍ഭിണികള്‍ക്ക് മരുന്ന് നല്‍കിയിരുന്നില്ല. കുത്തിവയ്പ്പ് എടുത്തവരില്‍ പ്രത്യേകിച്ച് പാര്‍ശ്വഫലങ്ങളൊന്നും കാണപ്പെട്ടില്ല എന്നാണു ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഗര്‍ഭിണികളില്‍ കോവിഡ് ബാധിച്ചാല്‍ അത് കൂടുതല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന ചിന്തയിലാണ് വാക്സീന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
.

Related Topics

Share this story