Times Kerala

തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് നേരത്തെ നേതാക്കളെ അറിയിച്ചു ; കെ.മുരളീധരൻ  എംപി

 
തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് നേരത്തെ  നേതാക്കളെ അറിയിച്ചു ; കെ.മുരളീധരൻ  എംപി

തിരുവനന്തപുരം:  അശോക് ഗെഹ്ലോട്ടിൻ്റെ മേൽനോട്ടത്തിൽ ചേർന്ന തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് നേതാക്കളെ നേരത്തെ അറിയിച്ചുവെന്ന്   കെ.മുരളീധരൻ  എംപി.

യോഗത്തിൽ തനിക്ക് പങ്കെടുക്കാനാവില്ലെന്ന് അശോക് ഗെഹ് ലോട്ടിനെയും ഉമ്മൻ ചാണ്ടിയെയും അറിയിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്‌തമാക്കി .

വടകരയിൽ നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ തുടരാൻ അവർ അനുമതി നൽകിയെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story