Times Kerala

ടിക് ടോക്ക് ചെയ്യാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നു; അതിവേഗം എത്തിയ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

 
ടിക് ടോക്ക് ചെയ്യാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നു;  അതിവേഗം എത്തിയ ട്രെയിനിടിച്ച്  യുവാവിന് ദാരുണാന്ത്യം

ഇസ്ലാമാബാദ് : ടിക് ടോക്ക് ചെയ്യാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവാവിന് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയ്ക്ക് അടുത്ത് ഷാ ഖാലിദ് എന്ന സ്ഥലത്താണ് സംഭവം നടന്നത് . ഹംസ നവീദ്(18) ആണ് മരിച്ചത് അപകടത്തിൽ പെട്ട് മരിച്ചത്.റെയില്‍വേ ട്രാക്കിലൂടെ ഇയാള്‍ നടക്കുന്നത് സുഹൃത്താണ് പകര്‍ത്തിയത്. എന്നാല്‍ അതിവേഗം എത്തിയ ട്രെയിന്‍ ഹംസയെ ഇടിയ്ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നുവെങ്കിലും ഇയാള്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

Related Topics

Share this story