Times Kerala

പതിനേഴുകാരിയെ വശീകരിച്ചു തട്ടിക്കൊണ്ടു പോയി, ലൈംഗികമായി പീഡിപ്പിച്ചു; 55-കാരൻ അറസ്റ്റിൽ; പിടിയിലായത് കോയമ്പത്തൂരിൽ വച്ച്

 
പതിനേഴുകാരിയെ വശീകരിച്ചു തട്ടിക്കൊണ്ടു പോയി, ലൈംഗികമായി പീഡിപ്പിച്ചു; 55-കാരൻ അറസ്റ്റിൽ; പിടിയിലായത് കോയമ്പത്തൂരിൽ വച്ച്

പാലക്കാട്‌: പതിനേഴ്‌ വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. കോയമ്പത്തൂർ ചെട്ടിപാളയം സ്വദേശി ശേഖരൻ (55) ആണ് പിടിയിലായത്. അഗളി എഎസ്പി പദം സിങ് ഐപിഎസിന്‍റെ നേതൃത്വത്തിൽ എസ്ഐ ജയപ്രസാദ്, സിപിഒമാരായ മൻസൂർ, മായ, ടി.എസ്. പണലി, ഡ്രൈവർ അജിത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കോയമ്പത്തൂരിൽ വെച്ച് പിടികൂടിയത്. പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകൽ, പോക്സോ, എസ്.സി/എസ്.ടി അട്രോസിറ്റി ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story