Times Kerala

‘മാജിക് സാന്റ്’!! ഈ മണ്ണ് ചൂടാക്കിയാല്‍ സ്വര്‍ണ തരികളാകും;എന്നാൽ ജ്വല്ലറി ഉടമയ്ക്ക് സംഭവിച്ചത്

 
‘മാജിക് സാന്റ്’!! ഈ മണ്ണ് ചൂടാക്കിയാല്‍ സ്വര്‍ണ തരികളാകും;എന്നാൽ ജ്വല്ലറി ഉടമയ്ക്ക് സംഭവിച്ചത്

പൂനെ: തിളച്ച മണല്‍ സ്വര്‍ണമായി മാറുന്ന മാജിക്‌ സാന്റ. എന്നാൽ ജ്വല്ലറി ഉടമയെ വിശ്വസിപ്പിച്ച്‌ പറ്റിച്ചത് 50 ലക്ഷം രൂപ. പൂനെയിലെ ഹദാസ്‌പൂരിലെ ജ്വല്ലറി ഉടമയ്‌ക്കാണ് ഇങ്ങനെ അമളി പറ്റിയത്. ഒരു വര്‍ഷം മുന്‍പ് തന്റെ ജ്വല്ലറിയിലെത്തിയ തട്ടിപ്പുവീരന്‍ താനും കുടുംബവുമായി ഇടയ്‌ക്കിടെ കണ്ടുമുട്ടി നല്ല പരിചയമായെന്നും ഈ പരിചയം ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയെന്നും ജ്വല്ലറി ഉടമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഈ സംഭവങ്ങള്‍ക്ക് തുടക്കമായത്.ചാക്കുകളിലായി നാല് കിലോ മണല്‍ നല്‍കിയ തട്ടിപ്പുവീരന്‍ ഇത് ബംഗാളില്‍ നിന്നുള‌ള വിശിഷ്‌ടമായ മണലാണെന്നും ഇത് ചൂടാക്കിയാല്‍ സ്വര്‍ണത്തരികളാകുമെന്നും സ്വര്‍ണക്കടയുടമയെ വിശ്വസിപ്പിച്ചു. ഈ മണല്‍ എത്തിക്കുന്നതിന് ഫീസായി അന്‍പത് ലക്ഷം രൂപയും ഇയാള്‍ വാങ്ങി. 30 ലക്ഷം രൂപ പണമായും 20 ലക്ഷം സ്വര്‍ണമായുമാണ് വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.മണല്‍ തീയിലിട്ടപ്പോഴാണ് താന്‍ പ‌റ്റിക്കപ്പെടുകയായിരുന്നുവെന്ന് സ്വര്‍ണക്കക്കട ഉടമയ്‌ക്ക് മനസിലായത്. ഉടന്‍ പൊലീസില്‍ പരാതിപ്പെട്ടു. സംഭവത്തില്‍ പ്രതിയ്‌ക്കെതിരെ വിശ്വാസവഞ്ചനയ്‌ക്കും തട്ടിപ്പിനും കേസെടുത്തതായും പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Related Topics

Share this story