Times Kerala

കൊച്ചിയുടെ പേടി സ്വപ്നം!! മരിയാര്‍ പൂതത്തിനെ കുടുക്കാന്‍ കെണിയുമായി ‌ പൊലീസ്

 
കൊച്ചിയുടെ പേടി സ്വപ്നം!! മരിയാര്‍ പൂതത്തിനെ കുടുക്കാന്‍ കെണിയുമായി ‌ പൊലീസ്

കൊച്ചി : നാട്ടുകാരുടെ പേടി സ്വപ്‌നമായ മരിയാര്‍ പൂതത്തിനായി വല വിരിച്ച്‌ പൊലീസ്. മരിയാര്‍ പൂതത്തിനെ കുടുക്കാന്‍ എറണാകുളം പൊലീസ് വ്യാപകമായ അന്വേഷണത്തിലാണ്. ഇതിനിടെ മരിയാര്‍ പൂതത്തിന്റെ മകന്‍ നിഷാന്തിനെ (24) തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടംചേര്‍ന്ന് കൊള്ള നടത്തിയ കേസിലാണ് നിഷാന്തിനെ അറസ്റ്റ് ചെയ്തത്.നിഷാന്തിനെ പിടികൂടിയതോടെ തമിഴ്നാട് പൊലീസ് എറണാകുളത്ത് ബന്ധപ്പെട്ട് ഇവിടുത്തെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. മരിയാര്‍ പൂതത്തിനൊപ്പം ഭാര്യ പുനിതയും എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.

Related Topics

Share this story