Times Kerala

ഇനി ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ യന്ത്രം ; നാട്ടിലെ താരമായി യന്ത്രം നിർമ്മിച്ച നാലാംക്ലാസ്സുകാരൻ

 
ഇനി ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ യന്ത്രം ; നാട്ടിലെ താരമായി യന്ത്രം നിർമ്മിച്ച നാലാംക്ലാസ്സുകാരൻ

ക​റു​ക​ച്ചാ​ല്‍: ഓ​ട്ടോ​മാ​റ്റി​ക് ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​ര്‍ യ​ന്ത്രം നി​ര്‍​മി​ച്ച്‌ നാ​ട്ടി​ലെ താ​ര​മാ​യി നാ​ലാം​ക്ലാ​സു​കാ​ര​ന്‍. നെ​ടും​കു​ന്നം സെന്‍റ്​ ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്​​റ്റ്​ സി.​ബി.​എ​സ്.​ഇ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യും ക​ങ്ങ​ഴ പ​ത്ത​നാ​ട് വ​ട​ക്കേ​റാ​ട്ട് മു​ഹ​മ്മ​ദ് സ​ജി​യു​ടെ മ​ക​നു​മാ​യ മു​ഹ​മ്മ​ദ് ആ​ഷി​ക്കാ​ണ് നാ​ട്ടി​ലെ താ​ര​മാ​യ​ത്.
കോ​വി​ഡ് മഹാമാരിയെ തുടർന്ന് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യ​വകുപ്പിന്റെ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ങ്ങ​ളും വാ​ര്‍ത്ത​യാ​യ​പ്പോ​ഴാ​ണ് മു​ഹ​മ്മ​ദ് ആ​ഷി​ക്കി​ന് സ്വ​ന്ത​മാ​യി ഓ​ട്ടോ​മാ​റ്റി​ക് ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​ര്‍ മെ​ഷീ​ന്‍ നി​ര്‍​മി​ച്ചാ​ലോ എ​ന്ന ആ​ശ​യം ഉ​ദി​ച്ച​ത്. വീ​ട്ടി​ല്‍നി​ന്ന് കി​ട്ടാ​വു​ന്ന പാ​ഴ്​​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ചു, അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ള്‍ ഇ​ല​ക്‌ട്രോ​ണി​ക്‌​സ് ക​ട​യി​ല്‍നി​ന്ന്​ വാ​ങ്ങി. അ​ഞ്ചു​മ​ണി​ക്കൂ​ര്‍ കൊ​ണ്ട് യ​ന്ത്രം റെ​ഡി. ആ​കെ ചെ​ല​വ്​ 300 രൂ​പ.മൂ​ന്നാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്ബോ​ള്‍ കു​ഞ്ഞ​ന്‍ ഫാ​ന്‍ നി​ര്‍​മി​ച്ച്‌​ ആ​ഷി​ക് കൈ​യ​ടി നേ​ടി​യി​രു​ന്നു.

ഒ​രു​ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​ര്‍ നി​റ​ക്കാ​വു​ന്ന മൂ​ന്ന്​ വോ​ള്‍ട്ടിന്റെ മെ​ഷീ​ന്‍ ബാ​റ്റ​റി​യി​ല്‍ ഇ​ത് പ്ര​വ​ര്‍ത്തി​പ്പി​ക്കാം. സാ​നി​റ്റൈ​സ​ര്‍ മെ​ഷീ​െന്‍റ അ​ടി​ഭാ​ഗ​ത്ത് കൈ​വ​ച്ചാ​ല്‍ സെ​ന്‍സ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ക​യും കൈ​യി​ലേ​ക്ക് സാ​നി​റ്റൈ​സ​ര്‍ ആ​വ​ശ്യ​ത്തി​ന് വീ​ഴു​ക​യും ചെ​യ്യും. സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ധാ​രാ​ളം​പേ​ര്‍ ഒ​രേ​സ​മ​യം കു​പ്പി​ക​ളു​ടെ അ​ട​പ്പു​തു​റ​ന്ന് സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​രി​ഹാ​ര​മാ​ണ് ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ര്‍ ഡി​സ്പെ​ന്‍സ​ര്‍.പേ​പ്പ​ര്‍ ക്രാ​ഫ്റ്റ്, മി​നി​യെ​ച്ച​ര്‍ പ​ക​ര്‍പ്പു​ക​ളു​ടെ നി​ര്‍​മാ​ണം, പാ​ച​കം തു​ട​ങ്ങി പ​ല​മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വു​തെ​ളി​യി​ച്ച ഈ ​കൊ​ച്ചു​മി​ടു​ക്ക​ന് ആ​ഷി​ക് ടെ​ക് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലും സ്വ​ന്ത​മാ​യു​ണ്ട്.

Related Topics

Share this story