Times Kerala

വാളയാര്‍ പീഡനക്കേസ്; തുടരന്വേഷണത്തിന് അനുമതി നല്‍കി പോക്‌സോ കോടതി

 
വാളയാര്‍ പീഡനക്കേസ്; തുടരന്വേഷണത്തിന് അനുമതി നല്‍കി പോക്‌സോ കോടതി

പാലക്കാട്: വാളയാർ കേസില്‍ വീണ്ടും   അന്വേഷണത്തിന്  അനുമതി നല്‍കി കോടതി. പാലക്കാട് പോക്സോ കോടതിയാണ് അന്വേഷണത്തിന്    അനുമതി നൽകിയത്.

വെള്ളിയാഴ്ച തന്നെ ഇത് സംബന്ധിച്ച്  ഉത്തരവുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിട്ടുണ്ട്.

പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ്  ഇരുവരെയും കോടതി റിമാൻഡിൽ ആയച്ചത്.

Related Topics

Share this story