ബംഗളൂരു വിമാനത്താവളത്തിനു സമീപം തീപിടിത്തം
May 30, 2019, 08:28 IST
ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തുള്ള ഷോപ്പിൽ തീപിടിത്തം.ശീതളപാനീയവും ആഹാരസാധനങ്ങളും വിൽക്കുന്ന ഷോപ്പിനാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.