ഓർഡർ ചെയ്ത ഭക്ഷണം കാൻസൽ ചെയ്ത ശേഷം സ്വയം കഴിക്കുന്ന ഡെലിവറി ബോയ്‌യുടെ ദൃശ്യങ്ങൾ വൈറലായി. ലണ്ടനിലാണ് സംഭവം. മക്ഡൊണാൾഡിൽ നിന്നാണ് ഉപഭോക്താവ് ഭക്ഷണം ഓർഡർ ചെയ്തത്. ഇവർ തന്നെയാണ് വിഡിയോ പകർത്തി പങ്കുവച്ചിരിക്കുന്നതും.ബർഗറാണ് ഉപഭോക്താവ് ഓർഡർ ചെയ്തത്, എന്നാൽ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ കാൻസൽ ചെയ്യുകയും അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയുമായിരുന്നു.ഭക്ഷണം ഓർഡർ ചെയ്ത യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ഇത് പിന്നീട് വൈറലാകുകയുമായിരുന്നു. സംഭവത്തിൽ ഉപഭോക്താവ് പരാതി നൽകിയിട്ടുണ്ട്.
