Times Kerala

ആയിരം വര്‍ഷം പഴക്കമുള്ള മുളങ്കാടകം ക്ഷേത്രത്തില്‍ വൻ തീപിടിത്തം ; ചുറ്റമ്ബലത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു

 
ആയിരം വര്‍ഷം പഴക്കമുള്ള മുളങ്കാടകം ക്ഷേത്രത്തില്‍ വൻ തീപിടിത്തം ; ചുറ്റമ്ബലത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു

കൊല്ലം : മുളങ്കാടകം ക്ഷേത്രത്തിലെ വന്‍ തീപിടുത്തം. ചുറ്റമ്ബലത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് അപകടമുണ്ടായത്.ദേവിയുടെ വാഹനമായ വേതാളിയെ കുടിയിരുത്തിയിരിയ്ക്കുന്ന ക്ഷേത്രത്തിന്റെ മുന്‍ വശത്തെ മുകള്‍ ഭാഗത്താണ് തീപിടുത്തമുണ്ടായത്. കെടാവിളക്കില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ക്ഷേത്രം, ചുറ്റമ്ബലം എന്നിവയുടെ ഭൂരിഭാഗവും പാരമ്ബര്യ തനിമയില്‍ തടിയിലാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തീ അതിവേഗം തടിയിലേക്ക് പടരുകയായിരുന്നു. ദേശീയ പാതയിലെ യാത്രക്കാരാണ് ക്ഷേത്രത്തിന് തീ പിടിച്ചത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ പെട്രോളിങ് നടത്തുന്ന പോലീസുകാരെ ഇത് അറിയിക്കുകയായിരുന്നു.ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി ഒരു മണിക്കൂറിലെറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story