Times Kerala

പാലാ സീറ്റ് തർക്കം;വിട്ടുവീഴ്ചക്ക് തയ്യാറാല്ലെന്ന് വെളിപ്പെടുത്തി മാണി സി കാപ്പൻ

 
പാലാ സീറ്റ് തർക്കം;വിട്ടുവീഴ്ചക്ക് തയ്യാറാല്ലെന്ന് വെളിപ്പെടുത്തി മാണി സി കാപ്പൻ

കോട്ടയം: പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയുമായി അഭിപ്രായ വ്യത്യാസം നില നിൽക്കുന്ന സാഹചര്യത്തിൽ   മുന്നണി മാറ്റത്തെ കുറിച്ച് ഇനിയും തീരുമാനം വൈകിക്കാനാകില്ലെന്ന വെളിപ്പെടുത്തി   മാണി സി കാപ്പൻ.

കുട്ടനാട് എന്ന അനുനയ ഫോര്‍മുല അദ്ദേഹം  മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും പാലാ വിട്ട് ഒരു വിട്ടുവീഴ്ചക്കും തയ്യാറാല്ലെന്ന്   മാണി സി കാപ്പൻ വ്യക്‌തമാക്കി .

മുന്നണി മാറ്റവുമായി ബന്ധപ്പെട്ട  കൂടുതൽ  തീരുമാനങ്ങൾക്കായി ദേശീയ നേതൃത്വവുമായി  ചര്‍ച്ച നടത്തുമെന്നും അറിയിച്ചു .

ഇതിനായി മാണി സി കാപ്പനും സംഘവും മുംബൈക്ക് തിരിക്കും.

Related Topics

Share this story