Times Kerala

കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കി അമേരിക്ക

 
കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കി അമേരിക്ക

വാഷിങ്ടണ്‍: യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റ് കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കി. ചൈനയെ പട്ടികയില്‍ നിലനിര്‍ത്തിയാണ് യുഎസ് നടപടി. സ്വിറ്റ്സര്‍ലന്‍ഡിനെയും പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലെ ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷിത നേട്ടമുണ്ടാക്കാഞ്ഞതിനെ തുടർന്നാണ് നടപടി.അമേരിക്കയുമായി വ്യാപാര ബന്ധമുള്ള പ്രധാന രാജ്യങ്ങളെയാണ് യുഎസ് കറന്‍സി മോണിറ്ററിങ് ലിസ്റ്റിൽ ഉള്‍പ്പെടുത്തുക. വിദേശ വിനിമയത്തിലെ ഇന്ത്യന്‍ നയവും പട്ടികയില്‍നിന്ന് പുറത്താകാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷമാണ് ചൈന, ഇന്ത്യ, ജപ്പാന്‍, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ അമേരിക്ക കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

Related Topics

Share this story