വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; മധ്യവയസ്ക്കൻ അറസ്റ്റില്‍
Jan 23, 2021, 09:52 IST
ഫറോക്ക്: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ . നല്ലളം വെള്ളത്തുംപാടം ജുനൈദ് മന്‍സിലില്‍ സി.പി നാസറിനെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്.2019 സെപ്റ്റംബര്‍ 26ന് നല്ലളം കീഴ് വന പാടത്ത് താമസിക്കുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്കി പൊള്ളാച്ചി റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടില്‍ 35 ദിവസത്തോളം കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.