Times Kerala

മു​ത്തൂ​റ്റ് ഫി​നാ​ൻ​സിൽ നിന്ന് ഏ​ഴു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം കവർന്ന സംഭവം; നാ​ല് പേ​ർ പി​ടി​യിലായി

 
മു​ത്തൂ​റ്റ് ഫി​നാ​ൻ​സിൽ നിന്ന് ഏ​ഴു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം കവർന്ന സംഭവം; നാ​ല് പേ​ർ പി​ടി​യിലായി

ചെ​ന്നൈ: മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ ഹൊ​സൂ​രി​ലെ ശാ​ഖ​യി​ൽ​നി​ന്ന് ഏ​ഴു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം കവർന്ന സംഭവത്തിൽ  നാ​ല് പേ​ർ പി​ടി​യിലായി .

ഹൈ​ദ​രാ​ബാ​ദി​ൽ ​നിന്ന്  നാ​ലം​ഗ സം​ഘ​ത്തെയാണ്  പി​ടി​കൂ​ടി​യ​ത്. തോ​ക്കു ചൂ​ണ്ടി​യാ​യി​രു​ന്നു സം​ഘം ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

കവർച്ചക്കാർ  ജീ​വ​ന​ക്കാ​രെ കെ​ട്ടി​യി​ട്ട ശേ​ഷം സ്വ​ർ​ണ​വും പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു. 25,091 ഗ്രാം ​സ്വ​ർ​ണ​വും 96,000 രൂ​പ​യു​മാ​ണ് കവർന്നത്.

Related Topics

Share this story