Times Kerala

രാജ്യത്തെ പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയിൽ ഈ അധ്യായന വർഷം മുതൽ മാറ്റം

 
രാജ്യത്തെ  പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയിൽ ഈ അധ്യായന വർഷം മുതൽ മാറ്റം

ന്യൂഡൽഹി :രാജ്യത്തെ മെഡിക്കൽ- എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയിൽ ഈ അധ്യായന വർഷം മുതൽ മാറ്റം ഉണ്ടാകും. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ വർഷത്തിൽ നാല് തവണ നടത്താൻ തീരുമാനിച്ചതിന് പിന്നാലെ മെഡിക്കൽ പ്രവേശന പരീക്ഷ വർഷത്തിൽ രണ്ട് തവണവും നടത്താനാണ് ശ്രമം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗം കൈകൊള്ളും.

ജെഇഇ മെയിൻ പരീക്ഷ 2019 മുതൽ രാജ്യത്ത് ഒരുവർഷം രണ്ട് തവണ നടത്താൻ തീരുമാനിച്ചിരുന്നു. ഇത് ഈ വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി വർഷത്തിൽ നാല് തവണയായി ഉയർത്തും. മെഡിക്കൽ പ്രവേശന പരീക്ഷയിൽ നിർദേശിയ്ക്കപ്പെട്ട മാറ്റമാണ് ഏറെ പ്രധാനമാകുക. നീറ്റ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണ നടത്താനാണ് ഇപ്പോഴത്തെ നിർദേശം. ഇക്കാര്യത്തിൽ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗം അന്തിമ തീരുമാനം കൈകൊള്ളും.

Related Topics

Share this story