Times Kerala

ഫേസ്ബുക്ക് ഉപഭോകതാക്കളുടെ വ്യക്തിവിവരങ്ങൾ അനധികൃതമായി ശേഖരിച്ചു ;കേസുമായി മുന്നോട്ടു പോകാൻ സി ബി ഐ

 
ഫേസ്ബുക്ക് ഉപഭോകതാക്കളുടെ വ്യക്തിവിവരങ്ങൾ അനധികൃതമായി ശേഖരിച്ചു ;കേസുമായി മുന്നോട്ടു പോകാൻ സി ബി ഐ

 

ന്യൂഡൽഹി : ഫേസ്ബുക്ക് ഉപയോഗിക്കുന്ന 5.62 ലക്ഷം പേരുടെ വ്യക്തിവിവരങ്ങൾ അനധികൃതമായി ശേഖരിച്ച് ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ   കേംബ്രിഡ്ജ് അനലിറ്റിക്ക, ഗ്ലോബൽ സയൻസ് റിസർച്ച് എന്നീ സ്ഥാപനങ്ങൾക്കെതതിരെയുള്ള കേസുകളുമായി മുന്നോട്ട് പോകാൻ സിബിഐ തീരുമാനം. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇക്കാര്യത്തിൽ ഇവർ നൽകിയ വിശദീകരണത്തിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് നടപടി.

ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അനുവാദമില്ലാതെ കേംബ്രിഡ്ജ് അനലിറ്റിക്ക, ഗ്ലോബൽ സയൻസ് റിസർച്ച് എന്നീ സ്ഥാപനങ്ങൾ ചോർത്തിയതായി പരാതി ഉയർന്നിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയതായി ഫേസ്ബുക്കിനെതിരെ പരാമർശങ്ങൾ ഉയർന്നതോടെയാണ് 2018ൽ സിബിഐ ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.

Related Topics

Share this story