Times Kerala

കുവൈറ്റിലെ  കബദ് റോഡിലുണ്ടായ വാഹനാപകടത്തില്‍  യുവാവ്  മരിച്ചു 

 
കുവൈറ്റിലെ  കബദ് റോഡിലുണ്ടായ വാഹനാപകടത്തില്‍  യുവാവ്  മരിച്ചു 

 

കുവൈറ്റ് സിറ്റി:കുവൈറ്റിലെ  കബദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന 16 വയസുകാരനായ സഹോദരന് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്നയാളാണ്  മരിച്ചത് .

വാഹനം തലകീഴായി മറിഞ്ഞതിനെ തുടര്‍ന്ന് തല്‍ക്ഷണം യുവാവ് മരിക്കുകയായിരുന്നു. പാരമെഡിക്കല്‍ സംഘം സ്ഥലത്തെത്തി ഇരുവരെയും ജഹ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തുംമുമ്പ് മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Topics

Share this story