Times Kerala

കെ. വി തോമസിനെ അനുനയിപ്പിക്കാൻ സോണിയ ​ഗാന്ധി

 
കെ. വി തോമസിനെ അനുനയിപ്പിക്കാൻ സോണിയ ​ഗാന്ധി

 

തിരുവനന്തപുരം :കെ. വി തോമസിനെ അനുനയിപ്പിക്കാൻ ഒടുവിൽ കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി ഇടപെട്ടു. സോണിയ ​ഗാന്ധി തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് കെ. വി തോമസ് പറഞ്ഞു. തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര നേതാക്കളെ കാണാൻ സോണിയ ​ഗാന്ധി ആവശ്യപ്പെട്ടു.

തനിക്ക് കുറേ കാര്യങ്ങൾ കേന്ദ്ര നേതാക്കളുമായി സംസാരിക്കാനുണ്ടെന്ന് കെ. വി തോമസ് പറഞ്ഞു.താൻ പലതവണ അപമാനിതനാകുകയും തിരസ്കരിക്കപ്പെടുകയും ചെയ്തു. തനിക്ക് ഒരു വാ​ഗ്ദാനവും ഈ ഘട്ടത്തിൽ പാർട്ടി നൽകിയിട്ടില്ല. കെ. വി തോമസ് പറഞ്ഞു.

 

Related Topics

Share this story