Times Kerala

തെരഞ്ഞെടുപ്പിന് മുന്നോടിയായി അദാലത്ത് ;മന്ത്രിമാർ ജില്ലകളിലേക്ക്

 
തെരഞ്ഞെടുപ്പിന് മുന്നോടിയായി അദാലത്ത് ;മന്ത്രിമാർ ജില്ലകളിലേക്ക്

 

തിരുവനന്തപുരം :തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി ഒന്നിന് ആരംഭിക്കുന അദാലത്തുകൾക്കു മന്ത്രിമാര്‍ ജില്ലകളിലേക്ക്. മുഖ്യമന്ത്രി ഒഴികെയുള്ള എല്ലാ മന്ത്രിമാരും പരാതി പരിഹാര അദാലത്തില്‍ പങ്കെടുക്കും. പരാതി പരിഹാര അദാലത്തുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താന്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിച്ച് പരിഹാരമുണ്ടാക്കാനാണ് എല്ലാ ജില്ലകളിലും അദാലത്ത് സംഘടിപ്പിക്കുന്നത്. ഒരു ജില്ലയില്‍ ഒന്നിലധികം മന്ത്രിമാര്‍ പങ്കെടുക്കും. ഒരു ജില്ലയില്‍ വിവിധ തീയതികളിലായി മൂന്നു അദാലത്തുകളാണ് സംഘടിപ്പിക്കുക.ഫെബ്രുവരി ഒന്നിന് കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് അദാലത്തിന് തുടക്കമാകുക. 18ന് അദാലത്ത് പൂര്‍ത്തിയാകും. ബ്ലോക്ക് തലത്തില്‍ പൊതുജനങ്ങളില്‍ നിന്നും പരാതി നേരിട്ട് കേട്ട് പരാതികള്‍ പരിഹരിക്കുന്നതിനും നടപടിയെടുക്കും.

 

Related Topics

Share this story