Times Kerala

കൊവിഡ് വാക്സിന്‍ കുത്തിവെയ്പ്പിന്റെ അഞ്ചാം ദിനം  12,120 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിനേഷന്‍ സ്വീകരിച്ചു

 
കൊവിഡ് വാക്സിന്‍ കുത്തിവെയ്പ്പിന്റെ അഞ്ചാം ദിനം  12,120 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിനേഷന്‍ സ്വീകരിച്ചു

 

തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ കുത്തിവയ്പിന്റെ അഞ്ചാം ദിനത്തില്‍ 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിനേഷന്‍ സ്വീകരിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 141 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. ഇതുവരെ സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 47,893 പേരാണ്.

 

എറണാകുളം ജില്ലയില്‍ 16 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും കാസര്‍ഗോഡ് ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന്‍ നടന്നത്.

Related Topics

Share this story