Times Kerala

മാങ്കുളത്ത് പുള്ളിപ്പുലിയെ കറിവച്ച് ഭക്ഷിച്ച അഞ്ച് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

 
മാങ്കുളത്ത് പുള്ളിപ്പുലിയെ കറിവച്ച് ഭക്ഷിച്ച അഞ്ച് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

ഇടുക്കി :മാങ്കുളത്ത് പുള്ളിപ്പുലിയെ കറിവച്ച് ഭക്ഷിച്ചു. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണ് ആറ് വയസുള്ള പുള്ളിപ്പുലിയെ കെണി വെച്ചു പിടികൂടിയത്.സംഭവത്തില്‍ അഞ്ച് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. തോലും പല്ലും നഖവും വില്‍പനയ്ക്ക് വച്ചുവെന്നും പോലീസ് പറഞ്ഞു .പുലിയുടെ ഇറച്ചിയില്‍ പത്ത് കിലോയോളം കറിയാക്കി. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനം വകുപ്പ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.

Related Topics

Share this story