Nature

പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം; റിപ്പബ്ലിക് ദിനത്തിൽ കർണാടകയിലും റാലി

കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കർഷകരുടെ സമരം പുതിയ ദിശയിലേക്ക് കടക്കുകയാണ്. ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രസർക്കാർ. ഇതിന് തുടർന്ന് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിക്ക് പിന്നാലെ കർണാടകയിലും കൂറ്റൻ ട്രാക്ടർ റാലി നടത്തുമെന്ന് കർണാടകയിലെ കർഷക സംഘടന പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി പതാക ഉയർത്തി കഴിഞ്ഞാൽ ബെംഗളൂരുവിൽ കർഷകർ റാലി നടത്തുമെന്നാണ് റിപ്പോർട്ടുകൾ. 25,000 കർഷകർ അണിനിരക്കുന്ന റാലിയിൽ 10,000 ട്രാക്ടറുൾ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം. മൈസൂരു അടക്കമുള്ള ജില്ലകളിൽ നിന്നും കർഷകർ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ എത്തുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.

You might also like