Nature

സിറം ഇൻസ്റ്റിറ്റ്യുട്ടിലെ തീപിടുത്തം; വാക്‌സിൻ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് അദാർ പൂനവാല

പൂനെ: സിറം ഇൻസ്റ്റിറ്റ്യുട്ടിൽ നടന്ന തീപിടുത്തം കൊറോണ വാക്‌സിൻ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് സിഇഒ അദാർ പൂനവാല. വാക്‌സിൻ നിർമ്മാണം നടത്തിയിരുന്നത് മറ്റൊരു കെട്ടിടത്തിലായിരുന്നതിനാൽ നിലവിൽ യൂണിറ്റിലുള്ള വാക്‌സിൻ സുരക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൂനവാല.

“തീപിടുത്തം രാജ്യത്ത വാക്‌സിൻ വിതരണത്തിന് തടസ്സം സൃഷ്ടിച്ചിട്ടില്ല. നിർമ്മാണ യൂണിറ്റിൽ നിന്ന് മാറി മറ്റൊരു കെട്ടിടത്തിലാണ് അപകടുണ്ടായത്. അതിനാൽ നിലവിൽ നിർമ്മിക്കുന്ന വാക്‌സിനുകളും ശേഖരിച്ച് വെച്ചിരിക്കുന്ന സ്റ്റോക്കുകളും സുരക്ഷിതമാണ്. എന്നാൽ 1000 കോടി രൂപയിലധികം നാശനഷ്ടമാണ് തീപിടുത്തം മൂലം ഉണ്ടായത്.” – പൂനവാല അറിയിച്ചു.

You might also like