Times Kerala

പത്ത് വിവാഹം കഴിച്ചു, ഒന്നിലും കുഞ്ഞുങ്ങൾ ഉണ്ടായില്ല, സ്വന്തം പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ, ഒടുവിൽ സഹോദരന്റെ കൈകൊണ്ടു ദാരുണാന്ത്യം.?

 
പത്ത് വിവാഹം കഴിച്ചു, ഒന്നിലും കുഞ്ഞുങ്ങൾ ഉണ്ടായില്ല, സ്വന്തം പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ, ഒടുവിൽ സഹോദരന്റെ കൈകൊണ്ടു ദാരുണാന്ത്യം.?

ബറേലി: യുപിയിൽ 52 കാരനായ കർഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ബറേലി ഭോജിപുര സ്വദേശി ജഗൻലാൽ യാദവ് എന്നയാളുടെ മൃതദേഹമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയത്. കഴുത്തിൽ മഫ്ലർ ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അതേസമയം, ജഗൻലാലൈൻ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ കൊലപ്പെടുത്തുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.പാരമ്പര്യ സ്വത്തുക്കൾ ഉൾപ്പെടെ കോടിക്കണക്കിന് വരുന്ന സ്വത്തു വകകളുടെ ഉടമയാണ് ജഗൻ ലാൽ. ഈ സ്വത്തുക്കൾ കൈക്കലാക്കനാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.

കൊല്ലപ്പെട്ട ജഗൻലാൽ പത്ത് തവണ വിവാഹിതനായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ആദ്യ അഞ്ച് ഭാര്യമാർ നേരത്തെ മരിച്ചു. മൂന്ന് പേർ ഇയാളെ ഉപേക്ഷിച്ച് പോയി. പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ട് ഭാര്യമാരാണ് കൊല്ലപ്പെടുന്ന സമയം ജഗൻലാലിനു ഉണ്ടായിരുന്നതെന്നും പോലീസ് പറയുന്നു. ഇയാളുടെ വിവാഹ ചരിത്രത്തെക്കുറിച്ച് ഇപ്പോൾ ജീവിച്ചിരിക്കുന്ന 35 ഉം 40 ഉം വയസുള്ള ഈ ഭാര്യമാർക്ക് അറിവില്ലെന്നായിരുന്നു പൊലീസ് പറയുന്നത്. ശ്വാസം മുട്ടിയാണ് ജഗന്‍ലാൽ മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ നിന്നും വ്യക്തമായി.

അതേസമയം,മൃതദേഹത്തിന്റെ തലയിലുണ്ടായിരുന്ന പരിക്കുകൾ കൂർത്ത എന്തോ വസ്തു ഉപയോഗിച്ച് അടിച്ചത് മൂലമുണ്ടായതാണെന്നാണ് റിപ്പോർട്ട്.അതേസമയം പലതവണ വിവാഹിതനായിട്ടും ജഗൻലാലിന് കുട്ടികളുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. നിലവിൽ ഇയാൾക്കൊപ്പം 24കാരനായ ഒരു ചെറുപ്പക്കാരൻ കഴിയുന്നുണ്ട്. ജഗന്‍ലാലിന്‍റെ ആദ്യ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനാണിതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ യുവാവിനെ ദത്തുമകനായി സ്വീകരിച്ച ജഗൻലാൽ തന്‍റെ സ്വത്ത് വകകൾ ഇയാളുടെ പേരിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു എന്നും ഇതിൽ സഹോദരന് എതിർപ്പുണ്ടായിരുന്നു എന്നുമാണ് റിപ്പോർട്ട്.

പൊലീസ് അന്വേഷണത്തിനിടെ ജഗൻലാലിന്‍റെ പിതാവ്, തന്‍റെ സ്വത്ത് അവകാശത്തിൽ നിന്നും ഇയാളെ ഒഴിവാക്കിയിരുന്നു എന്ന് തെളിഞ്ഞു. ആവർത്തിച്ചു വിവാഹങ്ങൾ കാരണമാണ് പിതാവ് മകനെ അവകാശത്തിൽ നിന്നും ഒഴിവാക്കിയത്. പകരം സ്വത്തുക്കൾ മുഴുവൻ മൂത്ത മകന് എഴുതി നൽകി. സംഭവത്തിൽ ബന്ധുക്കളുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംശയിക്കുന്ന ബന്ധുക്കള്‍ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. കൊലപാതകത്തിന് പിന്നിൽ ബന്ധുക്കൾ തന്നെയാകാനാണ് സാധ്യതയെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related Topics

Share this story