Times Kerala

ഭർത്താവിന് ലൈംഗിക തൊഴിലാളികളുമായി ബന്ധം, 89 വയസ്സുള്ള അമ്മായിയമ്മയെ തല്ലിച്ചതച്ച് മരുമകളുടെ പ്രതികാരം; ശിക്ഷ വിധിച്ചു കോടതി

 
ഭർത്താവിന് ലൈംഗിക തൊഴിലാളികളുമായി ബന്ധം, 89 വയസ്സുള്ള അമ്മായിയമ്മയെ തല്ലിച്ചതച്ച് മരുമകളുടെ പ്രതികാരം; ശിക്ഷ വിധിച്ചു കോടതി

ഭർത്താനാവിനു ലൈംഗിക തൊഴിലാളിയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഭർത്തൃമാതാവിനെ ക്രൂരമായി ആക്രമിച്ച 56 കാരിക്ക് ശിക്ഷ വിധിച്ചു കോടതി. 89 കാരിയായ അമ്മായി അമ്മയെ മർദിച്ചതിനാണ് കോടതി ശിക്ഷ വിധിച്ചത്. ലൈംഗിക തൊഴിലാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെട്ട ഭർത്താവിൽ നിന്നും തനിക്ക് ലൈംഗിക രോഗം പിടിപെട്ടതാണ് ആക്രമണത്തിന് കാരണമെന്ന് സ്ത്രീ കോടതിയിൽ മൊഴി നൽകി. അമ്മായിയമ്മയെ മുടിക്കുകുത്തിപ്പിടിച്ച് നിലത്തേക്ക് തള്ളിയിട്ടു മുഖത്ത് തുപ്പി എന്നതാണ് മരുമകളുടെ പേരിലുള്ള കുറ്റം. 2019 ഏപ്രിലിൽ കൊറിയയിലാണ് സംഭവം നടന്നത് അമ്മായിയമ്മയെ മുട്ടുകുത്തിച്ചു നിർത്തി ആയുധംകാട്ടി ഭീഷണിപ്പെടുത്തുന്നതും പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമത്തിനും ഇടയായ അമ്മായിയമ്മ രണ്ടാഴ്ചക്കാലം ആശുപത്രിയിൽ ചികിത്സയിൽ തുടരേണ്ടി വന്നു
വിചാരണവേളയിൽ എല്ലാ അവിഹിത ബന്ധവും ഭർത്താവ് ഉപേക്ഷിക്കണം എന്ന് വീഡിയോ കോൾ വഴി ആവശ്യപ്പെടുക മാത്രമേ ചെയ്തുള്ളൂ എന്നാണ് ഭാര്യ കോടതിയിൽ പറഞ്ഞത്. എന്നാൽ പോലീസ് കണ്ടെത്തിയ തെളിവുകൾ ഇവർക്ക് എതിരായിരുന്നു.

Related Topics

Share this story