Nature

തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി;യുവദമ്പതികൾക്ക് ദാരുണാന്ത്യം 

തി​രു​വ​ല്ല : തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി . അ​പ​ക​ട​ത്തി​ല്‍ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ യുവദമ്പതികൾക്ക് ദാരുണാന്ത്യം .

അപകടത്തിൽ യാത്രക്കാരുൾപ്പടെ 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​ച​ങ്ങ​നാ​ശേ​രി – തി​രു​വ​ല്ല എം​സി റോ​ഡി​ല്‍ പെ​രു​ന്തു​രു​ത്തി​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത് . കോ​ട്ട​യ​ത്തു​നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​പോ​കു​യാ​യി​രു​ന്ന കോ​ട്ട​യം ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ ബ​സ് മു​ന്നി​ല്‍​പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച ശേ​ഷം ക​ണ്ണാ​ടി​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റുകയായിരുന്നു. വ​ഴി​യ​രു​കി​ല്‍​നി​ന്നി​രു​ന്ന​വ​ര്‍ ഓ​ടി​മാ​റി​യ​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി.

You might also like