Nature

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 6108 പേർ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  തിരുവനന്തപുരം 272, കൊല്ലം 290, പത്തനംതിട്ട 595, ആലപ്പുഴ 387, കോട്ടയം 900, ഇടുക്കി 452, എറണാകുളം 1005, തൃശൂര്‍ 463, പാലക്കാട് 141, മലപ്പുറം 602, കോഴിക്കോട് 611, വയനാട് 163, കണ്ണൂര്‍ 166, കാസര്‍കോട് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

ഇതോടെ സംസ്ഥാനത്തെ ആകെ 70,395 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,03,094 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

You might also like