Times Kerala

ശ്രീവല്ലഭന്‍ സംവിധാനം ചെയ്യുന്ന “ധരണി”യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 
ശ്രീവല്ലഭന്‍ സംവിധാനം ചെയ്യുന്ന “ധരണി”യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ശ്രീവല്ലഭന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. “ധരണി ” എന്നാണ് പുതിയ ചിത്രത്തിന്റെ പേര് . മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാരിയര്‍, ഉണ്ണിമുകുന്ദന്‍, അനുസിതാര, രാധ, രാജസേനന്‍, എ കെ സാജന്‍, എന്നിവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്.മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതിയ നായകനായ രതീഷ് രവിയെ പരിചയപ്പെടുത്തുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഉദയന്‍ പുഞ്ചക്കരി, ക്യാമറ രാജീവ് വിജയ് ,എഡിറ്റര്‍ കെ ശ്രീനിവാസ് ,മ്യൂസിക്ക് രമേഷ് നാരായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട് , പ്രൊഡക്ഷന്‍ ഡിസയനര്‍ എസ് ഗോപകുമാര്‍, ആര്‍ട്ട് ഡയറക്ടര്‍ കിഷോര്‍ കുമാര്‍, കോസ്റ്റ്യുമസ് സുകേഷ് തന്നൂര്‍, ഡിസൈന്‍സ് ദയ ഡിസൈന്‍

Related Topics

Share this story