Times Kerala

സിജു കായംകുളത്തിന് നവയുഗം യാത്രയയപ്പ് നൽകി

 
സിജു കായംകുളത്തിന് നവയുഗം യാത്രയയപ്പ് നൽകി

ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖല ജോയിന്റ് സെക്രട്ടറി സിജു കായംകുളത്തിന് നവയുഗം യാത്രയയപ്പ് നൽകി.

നവയുഗം ദമ്മാം മേഖല ഓഫീസിൽ, മേഖല പ്രസിഡന്റ് ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച്, ദമ്മാം മേഖല ആക്റ്റിങ് സെക്രട്ടറി നിസ്സാം കൊല്ലം, സിജുവിന്‌ നവയുഗത്തിന്റെ ഉപഹാരം കൈമാറി. മേഖല നേതാക്കളായ തമ്പാൻ നടരാജൻ, സാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കായംകുളം സ്വദേശിയായ സിജു, കഴിഞ്ഞ ആറു വർഷമായി നവയുഗത്തിന്റെ സജീവപ്രവർത്തകനും, ദമ്മാം മേഖല സഹഭാരവാഹിയുമായി സാമൂഹികപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ദമ്മാമിൽ ഒരു സ്വകാര്യ ട്രേഡിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് കാലത്തെ വ്യാവസായികതളർച്ച കാരണം, ആ കമ്പനി സാമ്പത്തികപ്രതിസന്ധിയിലായതോടെയാണ് സിജു പ്രവാസജോലി മതിയാക്കി തിരികെ മടങ്ങാൻ തീരുമാനിച്ചത്.

മാതാപിതാക്കളും ഒരു സഹോദരിയും അടങ്ങുന്നതാണ് സിജുവിന്റെ കുടുംബം. അവിവാഹിതനായ സിജു, ജോലിയും സാമൂഹിക പ്രവർത്തനങ്ങളുമായി നാട്ടിൽ തന്നെ കൂടാനാണ് തീരുമാനം.

Related Topics

Share this story