Times Kerala

സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ ഓഫീസുകളിലും വീടുകളിലും റെയ്‍ഡ് തുടരുന്നു; നിരവധി രേഖകള്‍ പിടിച്ചെടുത്തു; കള്ളപണം വെളുപ്പിക്കലിനു കേസെടുക്കുമെന്ന് സൂചന

 
സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ ഓഫീസുകളിലും വീടുകളിലും  റെയ്‍ഡ് തുടരുന്നു; നിരവധി രേഖകള്‍ പിടിച്ചെടുത്തു; കള്ളപണം വെളുപ്പിക്കലിനു കേസെടുക്കുമെന്ന് സൂചന

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ ഓഫീസുകളിലും വീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്‍ഡ് തുടര്‍ച്ചയായ രണ്ടാം ദിവസവും തുടരുന്നു. ഇവിടങ്ങളിൽ നിന്നായി അനധികൃത ഇടപാടുകളുടെ നിരവധി രേഖകള്‍ പിടിച്ചെടുത്തതയാണ് റിപ്പോർട്ട്. ദിനകരനെതിരെ കള്ളപണം വെളുപ്പിക്കലിനു കേസെടുക്കുമെന്നും സൂചനയുണ്ട്. അറ്റർഹെസമയം, പോള്‍ ദിനകരന്‍ ചാന്‍സിലറായിട്ടുള്ള കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശാലയുടെ നിയന്ത്രണം ഐ.ടി വകുപ്പ് ഏറ്റെടുത്തു.ജീസസ് കാളിങ് എന്ന സുവിശേഷക സംഘത്തിന്റെ ഓഫീസുകളിലും വീടുകളിലും സ്ഥാപനങ്ങളിലുമാണു 48 മണിക്കൂറായി തിരച്ചില്‍ നടക്കുന്നത്. ജീസസ് കാളിങിന്റെ ഉടമയും പ്രമുഖ പ്രഭാഷകനുമായ പോള്‍ ദിനകരന്റെ ചെന്നൈ അഡയാറിലെ വീട്ടിലും ഓഫീസിലും ഇന്നലെ രാവിലെ എട്ടിനാണു റെയ്ഡ് തുടങ്ങിയത്. തുടര്‍ന്ന് ചെന്നൈ, കോയമ്പത്തൂര്‍ എന്നിവടങ്ങളിലെ 28 കേന്ദ്രങ്ങളിലായി ഒരേ സമയം 200 ല്‍ അധികം ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടങ്ങി.

Related Topics

Share this story