Times Kerala

വായ്നാറ്റം ഒഴിവാക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍.!!

 
വായ്നാറ്റം ഒഴിവാക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍.!!

പലരുടേയും ജീവിതത്തില്‍ വില്ലനാണ് വായ്നാറ്റം. ഇതു കാരണം നന്നായി സംസാരിക്കാനോ പെരുമാറാനോ പലര്‍ക്കും കഴിയാറില്ല. മാനസിക പ്രശ്നങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളുടെ ഇടയില്‍ ഒറ്റപ്പെടാനും വായ്നാറ്റം കാരണമാകും. ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ വായ്നാറ്റം ഒഴിവാക്കാം.

1. ശ്വാസത്തിനു സുഗന്ധവും ഫ്രെഷ്നെസും നല്‍കാന്‍ സഹായിക്കുന്ന വസ്തുക്കളില്‍ പ്രധാനിയാണ് പുതിന. ഏതാനം പുതിന ഇലകള്‍ ചവയ്ക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്യുക, വായ്നാറ്റം പമ്പ കടക്കും.

2. ബാക്ടീരിയയെ അകറ്റാനുള്ള കഴിവ് ഇള്ളതിനാല്‍ വായ്നാറ്റത്തിന് ഉത്തമ പരിഹാരമാണ് ജീരകം. വായിലിട്ട് ചവയ്ക്കുകയോ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം. ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ച ശേഷം ജീരകം ചവയ്ക്കാന്‍ തരുന്നത് ഇതിനാലാണ്.

3. രുചിയും സുഗന്ധവും നല്‍കുന്ന ഏലയ്ക്ക വായ്നാറ്റം അകറ്റാന്‍ സഹായിക്കും. ഏലയ്ക്ക വായിലിട്ട് കുറച്ച് നേരം ചവച്ചാല്‍ വായ്നാറ്റം മാറി കിട്ടും. ഏലയ്ക്കയിട്ട ചായ കുടിക്കുന്നത് നല്ലതാണ്.

4. ടൂത്ത് പേസ്റ്റുകളിലെയും മൗത്ത് വാഷുകളിലെയും പ്രധാന ചേരുവയാണ് ഗ്രാമ്പൂ. വായ്നാറ്റം അകറ്റാന്‍ ഇവയ്ക്ക് കഴിയും. ബാക്ടീരിയയെ പ്രതിരോധിക്കുന്ന യുജിനോള്‍ ഗ്രാമ്പുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

5. കറുവപ്പട്ടയ്ക്ക് ബാക്ടീരിയയെ പ്രതിരോധിച്ച് വായ്നാറ്റം അകറ്റാനുള്ള കഴിവുണ്ട്. വായിലിട്ട് ചവയ്ക്കുകയോ ചായയില്‍ ചേര്‍ത്ത് കുടിക്കുകയോ ചെയ്യാം. വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് മൗത്ത് വാഷായും ഉപയോഗിക്കാം

Related Topics

Share this story