Times Kerala

എ പി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എം സുധീരൻ

 
എ പി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എം സുധീരൻ

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച മോദിയെയും ബിജെപിയെയും അഭിനന്ദിച്ച് ഫേസ്ബുക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എം സുധീരൻ. എ പി അബ്ദുള്ളക്കുട്ടി പാർട്ടിയിൽ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി എം സുധീരൻ പറഞ്ഞു. അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നതെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തി.സിപിഎമ്മിൽ നിന്ന് കോൺഗ്രസിൽ എത്തി പ്രവർത്തിക്കാൻ സമയം നൽകാതെ എംഎൽഎയാക്കിയതിൽ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായിയെന്നും വി എം സുധീരന്‍ പറഞ്ഞു.

Related Topics

Share this story