Times Kerala

മലപ്പുറത്ത് പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച്‌ കഞ്ചാവ് കടത്തി; സംഘത്തിലെ രണ്ട് പ്രമുഖര്‍ പിടിയില്‍

 
മലപ്പുറത്ത് പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച്‌ കഞ്ചാവ് കടത്തി; സംഘത്തിലെ രണ്ട് പ്രമുഖര്‍ പിടിയില്‍

മലപ്പുറം: പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച്‌ കഞ്ചാവ് കടത്തിയ ശേഷം ഇവ ആവശ്യക്കാര്‍ക്ക് കാറുകളില്‍ എത്തിച്ചു നല്‍കും. സംഘത്തിലെ പ്രധാനികളാണ് രണ്ടുപേര്‍ പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയില്‍. വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ടു വന്ന പത്തുകിലോ കഞ്ചാവുമായി മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി മേലെപീടിയേക്കല്‍ സഫീര്‍(31), ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്ന് ആലിയകുളം സ്വദേശി തോപ്പയില്‍ അക്‌ബര്‍ റാഫി (24) എന്നിവരാണ് അറസ്റ്റിലായത്.അന്യ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറിയും മറ്റും കൊണ്ടുവരുന്ന ചരക്കുലോറികളില്‍ രഹസ്യമായി കേരളത്തിലേക്ക് കടത്തുന്ന കഞ്ചാവ് മണ്ണാര്‍ക്കാട്, കോട്ടോപ്പാടം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഏജന്റുമാര്‍ മുഖേന രഹസ്യ കേന്ദ്രങ്ങളില്‍ സംഭരിച്ചു കാറുകളില്‍ വിലപറഞ്ഞുറപ്പിച്ച ശേഷം ആവശ്യക്കാര്‍ക്കെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു.

Related Topics

Share this story