Times Kerala

സ്‌പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭയിൽ; തെറ്റ് ചെയ്തിട്ടില്ലെന്ന് സ്പീക്കർ

 
സ്‌പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭയിൽ; തെറ്റ് ചെയ്തിട്ടില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭയിൽ . മുസ്ലിം ലീഗ് എംഎൽഎ എം ഉമ്മറാണ് പ്രമേയം അവതരിപ്പിക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യൽ പ്രമേയം ചർച്ചക്കെടുക്കുന്നത്. സ്വർണക്കടത്ത്, ഡോളർ കേസുകളും നിയമസഭയിലെ നിർമാണപ്രവർത്തനങ്ങളിലെ ധൂർത്തും ആണ് പ്രമേയത്തിന് ആധാരം. അതേസമയം, പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ രാവിലെ പ്രതികരിച്ചു. പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സ്പീക്കർ ആവർത്തിച്ചു.

Related Topics

Share this story