Times Kerala

കെ സുധാകരന് സംസ്ഥാന കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കിയേക്കും

 
കെ സുധാകരന് സംസ്ഥാന കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കിയേക്കും

 

തിരുവനന്തപുരം :കെ സുധാകരന് സംസ്ഥാന കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കിക്കൊണ്ടുള്ള തീരുമാനം ഉടന്‍ ഉണ്ടായേക്കും . ഇന്നോ നാളെയോ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ കേരളത്തില്‍ കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി യുഡിഎഫിനേയും നയിക്കുമെന്നാണ് വിവരം. നാളെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള ഹൈക്കമാന്‍ഡ് സംഘം കേരളത്തിലെത്തുന്നുണ്ട്

Related Topics

Share this story