Times Kerala

കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യാമെന്ന് നിർദേശവുമായി കേന്ദ്രസർക്കാർ ;നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും

 
കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യാമെന്ന് നിർദേശവുമായി കേന്ദ്രസർക്കാർ ;നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും

ന്യൂഡൽഹി :കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യാമെന്ന് നിർദേശവുമായി കേന്ദ്രസർക്കാർ രംഗത്ത് എത്തിയിരിക്കുകയാണ് .കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും. സിംഗുവിലെ കർഷക യൂണിയൻ ഓഫീസിൽ രാവിലെ പത്തിന് ചർച്ച ആരംഭിക്കും.

റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ കർഷകരും കേന്ദ്രസർക്കാരുമായി നാളെ നടക്കുന്ന പതിനൊന്നാം വട്ട ചർച്ച നിർണായകമാണ്.  ഡൽഹി അതിർത്തികളിലെ പ്രക്ഷോഭം അൻപത്തിയേഴാം ദിവസത്തിലേക്ക് കടന്നു.

Related Topics

Share this story