Times Kerala

മുണ്ടക്കയത്ത് വയോധികന്റെ മരണം ; ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

 
മുണ്ടക്കയത്ത് വയോധികന്റെ മരണം ; ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോട്ടയം :മുണ്ടക്കയത്ത് മരണം സംഭവിച്ച വയോധികന്റെ ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് . ഇതിനു കാരണം ഭക്ഷണം ലഭിക്കാത്തതോ എന്ന് സ്ഥിരീകരിക്കാൻ അന്തിമ റിപ്പോർട്ട് ലഭ്യമാകും വരെ കാത്തിരിക്കണം . എൺപതുകാരൻ പൊടിയൻ മരിച്ചത് മകൻ പട്ടിണിക്കിട്ടതു മൂലമാന്നെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടം നടത്തിയത് . ആന്തരിക അവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നു. ഇത് മരണത്തിലേക്ക് നയിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. അവയവങ്ങൾ ചുരുങ്ങിയത് വാർധക്യസഹജമായ കാരണങ്ങൾ മൂലമോ ആഹാരം ലഭിക്കാത്തത് മൂലമാണോ എന്ന് കണ്ടെത്തണം.

Related Topics

Share this story