Times Kerala

പ്രധാനമന്ത്രിയുടെ മറുപടി വൈകുന്നു ;ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്യാനുള്ള ആലോചനയുമായി സംസ്ഥാന സർക്കാർ

 
പ്രധാനമന്ത്രിയുടെ മറുപടി വൈകുന്നു ;ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്യാനുള്ള ആലോചനയുമായി സംസ്ഥാന സർക്കാർ

 

ആലപ്പുഴ :ബൈപാസ് ഉദ്ഘാടനം ചെയ്യാനുള്ള ആലോചനയുമായി സംസ്ഥാന സർക്കാർ രംഗത്ത് . പ്രധാനമന്ത്രിയുടെ സമയത്തിനായി സംസ്ഥാനം അയച്ച കത്തിനുള്ള മറുപടി വൈകുന്നതിനെ തുടർന്നാണ് നടപടി . നിർമാണം പൂർത്തിയായ ബൈപാസിലെ പാലത്തിൽ ഭാരപരിശോധന പൂർത്തിയായി.

നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും പ്രധാന മന്ത്രിക്ക് വേണ്ടിയുളള കാത്തിരിപ്പിനാലാണ് ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം നീണ്ടു പോകുന്നത് . ബൈപാസിന്റെ ഉദ്ഘാടനത്തിന് എത്താൻ പ്രധാനമന്ത്രി താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഔദ്യോഗികമായി ക്ഷണിച്ച് മുഖ്യമന്ത്രി കത്തയച്ചത്.

Related Topics

Share this story