Times Kerala

കർഷക സമരം; പത്താംവട്ട ചര്‍ച്ചയും പരാജയം, നിയമം പിൻവലിക്കും വരെ സമരമെന്ന് കർഷകർ, കോടതിയില്‍ പോകാന്‍ കർഷകരോട് കേന്ദ്രം

 
കർഷക സമരം; പത്താംവട്ട ചര്‍ച്ചയും പരാജയം, നിയമം പിൻവലിക്കും വരെ സമരമെന്ന് കർഷകർ, കോടതിയില്‍ പോകാന്‍ കർഷകരോട് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷരും കേന്ദ്രവുമായി നടന്ന പത്താംവട്ട ചര്‍ച്ചയും പരാജയം. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കിയ കർഷക സംഘടനകളോട് നിയമങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ കോടതിയില്‍ പോകാന്‍ കേന്ദ്രം പറഞ്ഞതയാണ് റിപ്പോർട്ട്. നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് ഇന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച.

Related Topics

Share this story