Times Kerala

പ്രണയത്തിൽ നിന്നും പിന്മാറി, പെൺകുട്ടിയുടെ വ്യാജ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; വയനാട്ടിൽ യുവാവ് അറസ്റ്റില്‍

 
പ്രണയത്തിൽ നിന്നും പിന്മാറി, പെൺകുട്ടിയുടെ വ്യാജ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; വയനാട്ടിൽ യുവാവ് അറസ്റ്റില്‍

വയനാട്: കാമുകി പ്രണയത്തില്‍ നിന്നും പി​ന്മാ​റി​യതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ കാ​മു​കി​യു​ടെ മോർഫ് ചെയ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്ര​ച​രി​പ്പി​ച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ത​വ​ലോ​ട്ടു​കോ​ണം സ്വ​ദേ​ശി അ​ന​ന്തു (21) ആണ് പോലീസിന്റെ പിടിയിലായത്. സോഷ്യല്‍ മീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി അ​ന​ന്തു പ്ര​ണ​യ​ത്തി​ലാ​ക്കുകയായിരുന്നു. എന്നാൽ പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ ഉണ്ടാകുകയും ഇതോടെ ഇരുവരും തമ്മിലുള്ള ബ​ന്ധം വഷളാവുകയായിരുന്നു. ഇ​തോ​ടെ യു​വ​തി ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ന്മാ​റാ​ന്‍ തീ​രു​മാ​നി​ക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് പെൺകുട്ടിയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്. സംഭവത്തില്‍ ‌യു​വാ​വി​ന്‍റെ ലാ​പ്ടോ​പ്പ്, മൊ​ബെ​ല്‍ ഫോ​ണ്‍ എ​ന്നി​വയും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരിക്കുകയാണ്.  ഐ​ടി നി​യ​മ​ത്തി​ലെ​യും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​ന​ന്തു​വി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related Topics

Share this story