Times Kerala

13 കാരിയെ ക്രൂരമായി ബലാത്‌സംഗം ചെയ്തു, കുഴിയിലേക്ക് വലിച്ചിട്ട് കുറ്റിച്ചെടികളും കല്ലും ഉപയോഗിച്ച് മൂടിയിട്ടു, പെൺകുട്ടി ഗുരുതരാവസ്ഥയിൽ; പ്രതി അറസ്റ്റിൽ

 
13 കാരിയെ ക്രൂരമായി ബലാത്‌സംഗം ചെയ്തു, കുഴിയിലേക്ക് വലിച്ചിട്ട് കുറ്റിച്ചെടികളും കല്ലും ഉപയോഗിച്ച് മൂടിയിട്ടു, പെൺകുട്ടി ഗുരുതരാവസ്ഥയിൽ; പ്രതി അറസ്റ്റിൽ

ബെതുൽ: പട്ടികജാതിക്കാരിയായ 13 കാറി പെൺകുട്ടിയെ ബലാത്സംഗം ചെയ്​തശേഷം​ ജീവനോടെ കുഴിച്ചിട്ടു.മധ്യപ്രദേശിലെ ബെതുൽ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ 35 കാരനായ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയെ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോഥഡോംഗ്രി പോലീസ് സ്റ്റേഷൻപരിധിയിലെ ഗ്രാമത്തിലാണ്​ കൊടും ക്രൂരത നടന്നത്​.

ഗ്രാമത്തിലെ ഫാമിൽ മോട്ടോർ സ്വിച്ച് ഓഫ് ചെയ്യാൻ എത്തിയ പെൺകുട്ടിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. കുറ്റകൃത്യം മറച്ചുവെക്കാനായി പ്രതി പെൺകുട്ടിയെ അഴുക്കുചാലിലൂടെ വലിച്ചിഴച്ച് സമീപത്തെ കുഴിയിൽ കൊണ്ട് ഇടുകയും തുടർന്ന്​ കല്ലുകൾ ഉപയോഗിച്ചും മുള്ളുനിറഞ്ഞ കുറ്റിച്ചെടികൾകൊണ്ടും കുഴി മൂടുകയായിരുന്നു. പെൺകുട്ടി കാണാതായതോടെ മാതാപിതാക്കളും സഹോദരിയും അന്വേഷണം ആരംഭിക്കുകയായിരുന്നു. കുഴിക്ക് സമീപം എത്തിയപ്പോൾ വേദനകൊണ്ട്​ കരയുന്ന പെൺകുട്ടിയുടെ ശബ്​ദം കേട്ടതോടെയാണ് കുറ്റിക്കാടുകളും കല്ലുകളും നീക്കം ചെയ്ത ശേഷം കുട്ടിയെ പുറത്തെടുത്തത്​.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി, പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ്​ പ്രതിയെ അറസ്റ്റ് ചെയ്തത്​.

Related Topics

Share this story