Times Kerala

മലയാളികളുടെ പ്രിയ മുത്തച്ഛന്‍ ഇനിയില്ല, നടൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

 
മലയാളികളുടെ പ്രിയ മുത്തച്ഛന്‍ ഇനിയില്ല, നടൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

കണ്ണൂർ : തൊണ്ണൂറ്റിയെട്ടാം വയസിൽ കോവിഡ് മഹാമാരിയെ അതിജീവിച്ച മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒടുവിൽ മരണത്തിനു കീഴടങ്ങി. കണ്ണൂരിൽ വച്ചായിരുന്നു മരണം. കല്യാണ രാമൻ, ദേശനം അടക്കമുള്ള ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. മൂന്നാഴ്ച മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോവിഡ് നെഗറ്റിവാകുകയും വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

Related Topics

Share this story