Times Kerala

കോട്ടയത്ത് മാതാപിതാക്കളോട് മകന്റെ ക്രൂരത, ഭക്ഷണം പോലും നൽകാതെ വീടിനുള്ളിൽ പൂട്ടിയിട്ടത് ദിവസങ്ങളോളം; അച്ഛന്‍ പട്ടിണികിടന്ന് മരിച്ചു, അമ്മയുടെ മാനസികനില തെറ്റി; നാട്ടുകാർ കയറാതിരിക്കാൻ കാവലിന് നായ; കേസെടുത്ത് പോലീസ്

 
കോട്ടയത്ത് മാതാപിതാക്കളോട് മകന്റെ ക്രൂരത, ഭക്ഷണം പോലും നൽകാതെ വീടിനുള്ളിൽ പൂട്ടിയിട്ടത് ദിവസങ്ങളോളം; അച്ഛന്‍ പട്ടിണികിടന്ന് മരിച്ചു, അമ്മയുടെ മാനസികനില തെറ്റി; നാട്ടുകാർ കയറാതിരിക്കാൻ കാവലിന് നായ; കേസെടുത്ത് പോലീസ്

കോട്ടയം : വയോധികരായ മാതാപിതാക്കൾക്ക് ദിവസങ്ങളോളം ഭക്ഷണം കൊടുക്കാതെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത. കോട്ടയം മുണ്ടക്കയം പഞ്ചായത്തിത്തിലാണ് ദാരുണ സംഭവം നടന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ വന്നതോടെ പിതാവ് മരണത്തിന് കീഴടങ്ങി. മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വൃദ്ധ ദമ്പതികളെ മാസങ്ങളായി വീടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എൺപതു വയസുള്ള തൊടിയില്‍ വീട്ടില്‍ പൊടിയനാണ് പട്ടിണി കിടന്ന് മരിച്ചത്. ഭാര്യ അമ്മിണിക്ക് 76 വയസ്സാണ് പ്രായം. ഇവരുടെ മാനസികാവസ്ഥ തകർന്ന നിലയിലാണ്. ദമ്പതികളുടെ ഇളയമകനാണ് ഇരുവരെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. ഒപ്പം ബന്ധുക്കളും അയല്‍ക്കാരും വീട്ടിലേക്ക് വരുന്നത് തടയാനായി മകന്‍ വീടിനകത്ത് പട്ടിയെയും അഴിച്ചിട്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം ആശാ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ദമ്ബതികളുടെ ഈ ദാരുണാവസ്ഥ ജനപ്രതിനിധികളും പൊലീസും അറിഞ്ഞത്. ഇവര്‍ എത്തുമ്ബോള്‍ ഭക്ഷണം ലഭിക്കാതെ ആരോഗ്യം ക്ഷയിച്ച നിലയിലായിരുന്നു ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നത്.

Related Topics

Share this story