Times Kerala

മലയാളികൾക്ക് അഭിമാന നിമിഷം.! സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ക്യാപ്റ്റൻ; ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളി

 
മലയാളികൾക്ക് അഭിമാന നിമിഷം.! സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ക്യാപ്റ്റൻ; ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളി

മുംബൈ: മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഇതോടെ ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യമലയാളിയായി മാറിയിരിക്കുകയാണ് സഞ്ജു. നിലവിലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് നിയമനം. സംഗക്കാരയാണ് ടീം ഡയറക്ടര്‍. ഒരു പുതിയ അധ്യായം തുടങ്ങുകയാണെന്ന് ട്വീറ്റോടെ രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Related Topics

Share this story