Times Kerala

മം​ഗ​ല​പു​രത്ത് 14 കാരന് ക്രൂരമര്‍ദനം ; മാതാവിനും സുഹൃത്തിനുമെതിരെ കേസെടുത്ത് പോലീസ്

 
മം​ഗ​ല​പു​രത്ത് 14 കാരന് ക്രൂരമര്‍ദനം ; മാതാവിനും സുഹൃത്തിനുമെതിരെ കേസെടുത്ത് പോലീസ്

മം​ഗ​ല​പു​രം: മംഗലാപുരത്ത് 14കാ​ര​നെ മർദിച്ചതായി പ​രാ​തി. സംഭവത്തിൽ മാതാവിനും സുഹൃത്തിനുമെതിരെ പോലീസ് കേസ് എടുത്തു. കു​​ട്ടി​യു​ടെ പിതാവാണ് മം​ഗ​ല​പു​രം പൊ​ലീ​സി​ലും ചൈ​ല്‍​ഡ് ലൈ​നി​ലും പ​രാ​തി ന​ല്‍​കിയത് . ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​മാ​യി അ​കാ​ര​ണ​മാ​യി മാ​താ​വും സു​ഹൃ​ത്തും ത​ന്നെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു എന്നാണ് കു​ട്ടി പൊലീസിന് നൽകിയ മൊ​ഴി. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പി​താ​വ്​ ജോ​ലി​ക്ക് പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് മ​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചി​രു​ന്ന​തെ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.കൂടാതെ ഭാ​ര്യ​യു​ടെ സു​ഹൃ​ത്തിന്റെ ഗു​ണ്ട​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് താ​ന്‍ മ​ക​നു​മൊ​ത്ത്​ ഇ​പ്പോ​ള്‍ ക​ട​ല്‍​ത്തീ​ര​ത്താ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​തെ​ന്നും പ​രാ​തി​യി​ലുണ്ട് . പ​രാ​തി​യി​ല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story